വിട്ടുവീഴ്ചക്ക് ഒരുക്കമല്ല: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന നിലപാടില്‍ നിന്ന് മുസ്ലിം ലീഗ് പിന്നോക്കം പോവില്ലെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ലീഗിന് ഭരണം ഒരു തടസമാവില്ല. ആവശ്യമാണെങ്കില്‍ വിവിധ ന്യൂനപക്ഷ സംഘടനകളുമൊത്തു ചേര്‍ന്ന് പ്രക്ഷോഭം നടത്താന്‍ ലീഗ് തയ്യാറാണ്. ജൂലൈ 13 ചൊവാഴ്ച നിയമസഭാമന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
പ്രശ്നം ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാണ് തങ്ങളുടെ നിലപാട്. അഭിപ്രായസമന്വയത്തിന് ശ്രമിക്കുന്നത് ദൗര്‍ബല്യമായി കാണരുത്. പിന്നോക്കക്കാരുടെ അവകാശങ്ങള്‍ ബലികൊടുക്കാന്‍ ലീഗ് തയ്യാറല്ല- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.












Click it and Unblock the Notifications