മഹാഗണി സംരക്ഷിക്കും: ആന്റണി
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളപ്പിലെ 175 വര്‍ഷം പഴക്കമുള്ള മഹാഗണി സംരക്ഷിക്കുമെന്നും വൈദ്യുത സബ്സ്റേഷന്‍ പണിയുന്നതിനായി മഹാഗണിയുടെ രണ്ട് ശാഖകള്‍ മാത്രമേ മുറിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.
ജൂലൈ 13 ചൊവാഴ്ച പിരപ്പന്‍കോട് മുരളി (സിപിഎം)യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മരത്തിന്റെ രണ്ട് ശാഖകള്‍ മുറിക്കുന്നത് മഹാഗണിയുടെ നിലനില്പിന് ദോഷം ചെയ്യില്ലെന്ന് വനം അസിസ്റന്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ പരിപാടി ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കമ്പ്യൂട്ടര്‍വത്കരണ പരിപാടിക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ സബ്സ്റേഷന്‍ പണിയുന്നത്.
സ്വാതിതിരുന്നാള്‍ മഹാരാജാവിന്റെ കാലത്ത് നട്ട മഹാഗണി മുറിക്കാന്‍ നീക്കമുണ്ടെന്നും മഹാഗണിയെ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ഇടപെടണമെന്നും മുരളി സബ്മിഷനില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications