ക്വാളിസ് മോഷണം: എഞ്ചി. വിദ്യാര്‍ത്ഥി പിടിയില്‍
ചാലക്കുടി: ക്വാളിസ് വാടകയ്ക്ക് വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ കുത്തി പരിക്കേല്പിച്ച് വണ്ടി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍.
കുറ്റിപ്പുറം എംഇഎസ് കോളെജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കരുവന്നൂര്‍ വലിയപാലം ആള്‍ച്ചതൊട്ടില്‍ സിജോ(കുട്ടന്‍-24), മൂര്‍ക്കനാട് പൊറത്തിശേരി അമ്പലത്തുവീട്ടില്‍ സക്കീര്‍ ഹുസൈന്‍(21)എന്നിവരാണ് അറസ്റിലായത്. ജൂണ്‍ 14ന് രാവിലെ ഇരിങ്ങാലക്കുട ഠാണാവില്‍ നിന്ന് വാടകയ്ക്ക് വിളിച്ച ക്വാളിസ് ആണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
അതിരപ്പിള്ളിയിലേക്കെന്ന് പറഞ്ഞാണ് യാത്ര പുറപ്പെട്ടത്. വഴിയില്‍ നിന്ന് രണ്ടു പേര്‍ കൂടി കയറി. കുറ്റിപ്പുറത്തുനിന്നും വാടകയ്ക്കെടുത്ത കാറുമായി മറ്റൊരാള്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്കി ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ചിക്ലായിലെത്തിയപ്പോഴാണ് ക്വാളിസിന്റെ ഡ്രൈവര്‍ കുഞ്ഞിവറീതിനെ ആക്രമിച്ച് താഴെയിട്ടശേഷം ഇവര്‍ വണ്ടിയുമായി കടന്നുകളഞ്ഞത്.
ഇരിങ്ങാലക്കുടയില്‍ വച്ച് തന്നെ കുഞ്ഞിവറീതിന്റെ മൊബൈലില്‍ നിന്നും കുറ്റിപ്പുറത്തുള്ള ആളെ ബന്ധപ്പെടാന്‍ സിജോയും സക്കീര്‍ ഹുസൈനും ശ്രമിച്ചിരുന്നു. ഈ മൊബൈല്‍ നമ്പറാണ് കേസന്വേഷണത്തിന് നിര്‍ണ്ണായക തെളിവായത്. പൊലീസ് പിടികൂടുമെന്നുറപ്പായപ്പോള്‍ സംഘം മാരാങ്കോട് വനത്തിനടുത്ത് വച്ച് ക്വാളിസ് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു.












Click it and Unblock the Notifications