ഭരണത്തിനെതിരെ യുഡിഎഫ് വിമര്‍ശനം
തിരുവനനന്തപുരം: യുഡിഎഫ് എംഎല്‍എമാരുടെ യോഗത്തില്‍ ഭരണത്തിനെതിരെ കക്ഷിഭേദമന്യേ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ ചുമതലിയുള്ള പൊലീസ് വകുപ്പിനെതിരെ വിവിധ കക്ഷികളുടെ എംഎല്‍എമാര്‍ വിമര്‍ശനമുയര്‍ത്തി.
ആര്‍. ബാലകൃഷ്ണപിള്ളയുടെ ഗതാഗത വകുപ്പിനെതിരെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. പിള്ള എംഎല്‍എമാരുടെ വിമര്‍ശനങ്ങളെ തീരെ മാനിക്കുന്നില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
ഷിബു ബേബി ജോണ്‍, തോമസ് ഉണ്ണിയാടന്‍, ടി. എച്ച്. മുസ്തഫ തുടങ്ങിയവര്‍ ഭരണത്തിന്റ സ്വഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഷിബു ബേബി ജോണും തോമസ് ഉണ്ണിയാടനും പൊലീസ് വകുപ്പിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചപ്പോള്‍ ടി. എച്ച്. മുസ്തഫയുടെ വിമര്‍ശനം ഗതാഗത വകുപ്പിനെതിരെയായിരുന്നു.
സ്വാശ്രയമേഖലയില്‍ നിലവിലുള്ള പ്രതിസന്ധി ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പിനെതിരെയും വിമര്‍ശനമുണ്ടായി. അടുത്ത തിങ്കളാഴ്ച വീണ്ടും യോഗം ചേരും.












Click it and Unblock the Notifications