Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ് : ഫിലിപ്പൈന്‍സ് ആശയക്കുഴപ്പത്തില്‍

ബാഗ്ദാദ്: ഇറാഖിലെ സൈന്യത്തെ ജൂലൈ 20ന് മുമ്പ് പിന്‍വലിയ്ക്കണമെന്ന തീവ്രവാദികളുടെ ആവശ്യത്തോട് എങ്ങിനെ പ്രതികരിയ്ക്കണമെന്നറിയാതെ ഫിലിപ്പൈന്‍സ് ആശയക്കുഴപ്പത്തില്‍.

ഇറാഖില്‍ നിന്നും ഉടനെ സൈന്യത്തെ പിന്‍വലിയ്ക്കുമെന്ന് ഫിലിപ്പൈന്‍സ് വിദേശകാര്യമന്ത്രി റാഫേല്‍ സെഗൂയ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ സൈന്യത്തെ പിന്‍വലിയ്ക്കുന്ന കാര്യത്തില്‍ ഫിലിപ്പൈന്‍സ് മൗനം പാലിക്കുകയാണ്.

ഇറാഖിലെ ഇസ്ലാമിക് ആര്‍മി എന്ന തീവ്രവാദി സംഘടനയാണ് കഴിഞ്ഞ ദിവസം 46കാരനായ ഫിലിപ്പൈന്‍സ് ട്രക്ക് ഡ്രൈവര്‍ ആഞ്ജലോ ഡി ലാ ക്രൂസിനെ തട്ടിക്കൊണ്ടുപോയത്. ഇയാളെ മോചിപ്പിയ്ക്കണമെങ്കില്‍ ജൂലൈ 20ന് മുമ്പ് ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിയ്ക്കണമെന്നാണ് തീവ്രവാദികള്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ആഗസ്ത് 20ന് ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിയ്ക്കാനായിരുന്നു ഫിലിപ്പൈന്‍സ് നേരത്തെ തീരുമാനം എടുത്തിരുന്നത്. ഈ തീരുമാനത്തില്‍ തന്നെ ഉറച്ചുനില്ക്കാനാണ് ഫിലിപ്പൈന്‍സിന്റെ നീക്കമെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. സൈന്യത്തെ ഉടന്‍പിന്‍വലിയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ഫിലിപ്പൈന്‍സ് വിദേശകാര്യമന്ത്രി റാഫേല്‍ സെഗൂയ്സും ഇപ്പോള്‍ മൗനം പാലിയ്ക്കുകയാണ്. ആകെ 50 ഫിലിപ്പൈന്‍സ് സൈനികരാണ് ഇറാഖില്‍ ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+