ബയോകോണ്‍ 48.6കോടി ലാഭം നേടി
ബാംഗ്ലൂര്‍: ബയോടെക് കമ്പനിയായ ബയോകോണ്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍(2004 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) 48.6 കോടിയുടെ ലാഭം നേടി. ലാഭത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തേതിനേക്കാള്‍ 112 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്.
ഈ സാമ്പത്തിക പാദത്തിലുണ്ടായ ആകെ വരുമാനത്തിന്റെ കാര്യത്തിലും തൊട്ടുമുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 65 ശതമാനം വളര്‍ച്ചയുണ്ടായി. 2004 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഉണ്ടായ ആകെ വരുമാനം 177.9 കോടിയാണ്. 2003 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇത് 107.6കോടി മാത്രമായിരുന്നു.
യുഎസിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയാണ് വളര്‍ച്ച നേടാന്‍ കമ്പനിയെ സഹായിച്ചത്. പ്രവാസ്റാറ്റിന്‍ മേഖലയിലേക്ക് പ്രവേശിച്ചതാണ് കമ്പനിയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയതെന്ന് ബയോകോണ്‍ ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ബയോടെക് കമ്പനിയായ ബയോകോണ്‍ ലോകത്തിലെ മികച്ച 20 ബയോടെക് കമ്പനികളില്‍ ഒന്നാണ്. സ്റാറ്റിനുകളില്‍ ഒന്നായ ലൊകാസ്റാറ്റിന്റെ മേഖലയിലും ബയോകോണ്‍ വില്പന വര്‍ധിച്ചിട്ടുണ്ടെന്നും കിരണ്‍ മജുംദാര്‍ പറഞ്ഞു.
ബയോകോണിന്റെ ഗവേഷണവിഭാഗമായ സിന്‍ജീനില്‍ പുതുതായി 500 ശാസ്ത്രജ്ഞര്‍ കൂടി ചേരും.












Click it and Unblock the Notifications