കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെല്‍ കമ്പ്യൂട്ടര്‍ വില 6% കുറച്ചു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബജറ്റില്‍ കമ്പ്യൂട്ടറുകളുടെ എക്സൈസ് തീരുവ നീക്കിയതിനെ തുടര്‍ന്ന് ഡെല്‍ കമ്പ്യൂട്ടര്‍ വില ആറ് ശതമാനം കുറിച്ചു.

ബജറ്റ് നിര്‍ദേശത്തെ തുടര്‍ന്ന് കമ്പ്യൂട്ടര്‍ വില കുറച്ചതിലൂടെ വിപണിയിലെ മാറ്റങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനുള്ള ഡെല്ലിന്റെ ശേഷി ഒരിക്കല്‍കൂടി തെളിയിക്കുകയാണെന്ന് ഡെല്‍ ഇന്ത്യ ജനറല്‍ മാനേജര്‍ ദിനേശ് പൈ പറഞ്ഞു.

2.80 ജിഎച്ച്സെഡ് ഇന്റല്‍ പെന്റിയം4 പ്രോസസറും 128 എംബി മെമ്മറിയും 40 ജിബി ഹാര്‍ഡ് ഡ്രൈവുമുള്ള ഡെല്‍ ഒപ്റ്റിപ്ലെക്സ് 170എല്‍ മോഡല്‍ കമ്പ്യൂട്ടറിന് 45,820 രൂപയായിരുന്നു നേരത്തെ വില. ഇത് 43,071 രൂപയായി കുറയും. ഡെല്‍ ലാറ്റിറ്റ്യൂഡ് ഡി 505ന് 71,182 രൂപയായിരിക്കും വില. ഇതിന് 75,125 രൂപയായിരുന്നു നേരത്തെ വില. വില്പനനികുതിയും പ്രാദേശിക നികുതികളും ഇതിന് പുറമെ വരും.

ജൂലൈ 14 ചൊവാഴ്ച മുതല്‍ ഓര്‍ഡറുകള്‍ നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ പുതിയ വിലക്ക് കമ്പ്യൂട്ടര്‍ ലഭിക്കുകയുള്ളൂ. ഉപഭോക്താക്കളില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചതിന് ശേഷം കമ്പ്യൂട്ടര്‍ നിര്‍മിച്ചു നല്‍കുകയാണ് ഡെല്‍ ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കി ഓര്‍ഡര്‍ സ്വീകരിച്ച് കമ്പ്യൂട്ടര്‍ ഉപഭോക്താവിന് നേരിട്ട് നല്‍കുന്ന രീതിയാണ് ഡെല്ലിന്റേത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X