അമര്‍നാഥ് യാത്ര തുടങ്ങി
ജമ്മു: അമര്‍നാഥിലേക്കുള്ള തീര്‍ത്ഥയാത്ര ജൂലായ് 14 ബുധനാഴ്ച ആരംഭിച്ചു. 1381 പേര്‍ അടങ്ങിയ ആദ്യയാത്രാസംഘം മൗലാന ആസാദ് സ്റേഡിയത്തിലെ മുഖ്യക്യാമ്പില്‍ നിന്നും പുറപ്പെട്ടു. വന്‍ സുരക്ഷാസന്നാഹത്തോടെയാണ് യാത്ര.
കശ്മീര്‍ ഉപമുഖ്യമന്ത്രി മംഗത് റാം ശര്‍മ്മ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 5.15നാണ് തീര്‍ത്ഥാടകരും സുരക്ഷാസൈനികരും ഉള്‍പ്പെട്ട 56 വാഹനങ്ങളുടെ സംഘം യാത്ര ആരംഭിച്ചത്. സിആര്‍പിഎഫ് വിഭാഗത്തില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് അകമ്പടി സേവിയ്ക്കുന്നത്.
ഒന്നരമാസം നീണ്ടുനില്ക്കുന്ന അമര്‍നാഥ് തീര്‍ത്ഥാടനകാലത്ത് 1.5 ലക്ഷം പേരെങ്കിലും അമര്‍നാഥ് സന്ദര്‍ശിയ്ക്കുമെന്ന് കരുതുന്നു. തെക്കന്‍ കശ്മീരിലെ ആരാധനാസ്ഥലത്തേയ്ക്ക് ദിവസവും 3,500 തീര്‍ത്ഥാടകരെ വീതം അയയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതില്‍ 2,700 പേരെ പഹല്‍ഗാം വഴിയും ബാക്കിയുള്ളവരെ ബാല്‍താല്‍ വഴിയും അമര്‍നാഥിലെത്തിയ്ക്കും.
ജമ്മുവില്‍ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളവും വൈദ്യസഹായവും നല്കാന്‍ 18 കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. ജമ്മു മുതല്‍ പഹല്‍ ഗാം വരെയുള്ള വഴിയില്‍ പലയിടത്തായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications