ഗോധ്രകലാപം അന്വേഷിയ്ക്കാന്‍ ലാലു ഉത്തരവിട്ടു
ദില്ലി: ഗുജറാത്തിലെ ഗോധ്ര കൂട്ടക്കൊലയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് ഉത്തരവിട്ടു.
ജൂലായ് 14 ബുധനാഴ്ചയാണ് ലാലു പ്രസാദ് യാദവ് ഈ ഉത്തരവിട്ടത്. ട്രെയിനിനുള്ളില്‍ വച്ച് നടന്ന കൂട്ടക്കൊലയായതിനാലാണ് റെയില്‍വേയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം നടത്തുന്നതെന്നും ലാലു പ്രസാദ് യാദവ് വിവരിച്ചു.
ലോക്സഭയില്‍ റെയില്‍വേ ബജറ്റിന്മേലുള്ള ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് സംസാരിക്കവേയാണ് ലാലു ഇക്കാര്യം അറിയിച്ചത്. അന്വേഷണസംഘത്തിന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications