Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

ദില്ലി: കല്‍ക്കരി മന്ത്രി ഷിബു സോറനെതിരെ ജാര്‍ഖണ്ഡിലെ ഒരു സെഷന്‍സ് ജഡ്ജി അറസ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന പത്രവാര്‍ത്ത ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചതു മൂലം ജൂലൈ 14 ബുധനാഴ്ച രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു.

1970ലെ ഒരു കൊലപാതക കേസുമായി ഷിബു സോറന് ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജി അറസ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നാണ് പത്രവാര്‍ത്ത.

സഭ ചേര്‍ന്നയുടനെ പത്രവാര്‍ത്ത ഉയര്‍ത്തിക്കാട്ടി സോറനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളക്ക് ശേഷം ഈ പ്രശ്നം ഉന്നയിക്കാമെന്ന് രാജ്യസഭ അധ്യക്ഷന്‍ ഭൈരോണ്‍ സിംഗ് ഷെഖാവത്ത് പറഞ്ഞുവെങ്കിലും പ്രതിപക്ഷം ബഹളം അവസാനിപ്പിക്കാന്‍ തയ്യാറായില്ല.

സോറനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോക്കം പോകാന്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും തയ്യാറായില്ല. മറ്റൊരു ദിനപത്രം ഉയര്‍ത്തിക്കാട്ടി ഭരണപക്ഷാംഗങ്ങള്‍ പ്രതിപക്ഷത്തെ നേരിട്ടു. സോറനെ അറസ്റ് ചെയ്യണമെന്ന് ചില പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കള്ളന്മാര്‍ ബഹളമുണ്ടാക്കുന്നു എന്ന മുദ്രാവാക്യം ഭരണപക്ഷത്തു നിന്നും ഉയരുന്നത് കേള്‍ക്കാമായിരുന്നു.

സഭയിലെ ബഹളം 20 മിനിറ്റ് തുടര്‍ന്നതിന് ശേഷം ഷെക്കാവത്ത് സഭ ഉച്ചവരെ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+