Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയില്‍ വീണ്ടും ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കര്‍ഷകരുടെ ആത്മഹത്യ സംബന്ധിച്ച വിവാദത്തെ ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുണ്ടായ വാഗ്വാദത്തെ തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്.

പ്രശ്നത്തെ ചൊല്ലി മുഖ്യമന്ത്രി എ. കെ. ആന്റണിയും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദനും തമ്മിലാണ് രൂക്ഷമായ വാഗ്വാദം നടന്നത്. കര്‍ഷകരുടെ ആത്മഹത്യ സംബന്ധിച്ച വിവാദത്തില്‍ അച്യുതാനന്ദന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തി.

സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന വിവരം താന്‍ പ്രധാനമന്ത്രിക്ക് നേരിട്ട് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷക ആത്മഹത്യ സംബന്ധിച്ച യഥാര്‍ഥവിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കുന്നതിനായി മന്ത്രിമാരായ ഗൗരിയമ്മയും കെ. ശങ്കരനാരായണനു കെ. എം. മാണിയും ദില്ലിക്ക്് പോവും. കേന്ദ്രസഹായത്തോടെ കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കും.

പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുണ്ടായ ഒച്ചപ്പാടിനിടയില്‍ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+