ബയോടെക് പാര്‍ക്ക്: അനുമതിയായില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജൈവസാങ്കേതികവിദ്യാ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ഇതുവരെ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.
ജൈവസാങ്കേതികവിദ്യാ വകുപ്പ് ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിക്കുകയും പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി 16 കോടി രൂപയുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ കേന്ദ്രത്തില്‍ നിന്ന് യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.
ജൈവസാങ്കേതികവിദ്യാരംഗത്ത് കേരളത്തിന് വന്‍സാധ്യതകളുണ്ട്. പാര്‍ക്കുകള്‍ സ്ഥാപിച്ചാല്‍ രാജ്യത്തിനകത്തു നിന്നു മാത്രമല്ല വിദേശത്തു നിന്നും നിക്ഷേപമെത്തും. അന്തര്‍ദേശീയ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ലബോട്ടറികളുമാണ് പാര്‍ക്കിലുണ്ടാവുക.
സ്വകാര്യപങ്കാളിത്തത്തോടെയാവും ഈ പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കുക. ഇതിനായി രണ്ട് കമ്പനികള്‍ ടെണ്ടറുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications