സ്പിരിറ്റ് വേട്ടയ്ക്ക് നായകളും
തിരുവനന്തപുരം: അനധികൃതമായ സ്പിരിറ്റ് കടത്ത് തടയുന്നതിന് ചെക്ക് പോസ്റുകളില്‍ സ്പിരിറ്റ് മണത്തുപിടിക്കാന്‍ പരിശീലനം ലഭിച്ച നായകളുടെ സ്ക്വാഡിനെ നിയോഗിക്കുമെന്ന് എക്സൈസ് മന്ത്രി കെ. വി. തോമസ് നിയമസഭയില്‍ അറിയിച്ചു.
ആധുനികയന്ത്രങ്ങളും സ്പിരിറ്റ് വേട്ടയ്ക്കായി ഉപയോഗിക്കുമെന്ന് മന്ത്രി വെളിപ്പെടുത്തി. എം. എ. വാഹിദിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തോമസ്.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം സംസ്ഥാനത്ത് 106 വിദേശമദ്യഷാപ്പുകളും 488 ബാറുകളും തുറന്നിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ആളോഹരി മദ്യഉപഭോഗം 3.24 ലിറ്ററാണ്. 2003-04 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാനത്ത് 30,90,104 ലിറ്റര്‍ ബിയറും 23,67,71,029 ലിറ്റര്‍ കള്ളും വിറ്റിട്ടുണ്ട്. ഇതുംകൂടി കൂട്ടിയാല്‍ സംസ്ഥാനത്തെ പ്രതിശീര്‍ഷ മദ്യഉപഭോഗം 11.64 ലിറ്ററാവും- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications