15കര്‍ഷകആത്മഹത്യകള്‍: ഗൗരിയമ്മ
തിരുവനന്തപുരം: കേരളത്തില്‍ ആകെ 15 കര്‍ഷകരാണ് സാമ്പത്തിക പരാധീനതമൂലം ആത്മഹത്യ ചെയ്തതെന്ന് കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മ.
ജൂലായ് 14 ബുധനാഴ്ച നിയമസഭയില്‍ കര്‍ഷകആത്മഹത്യകളെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി ഗൗരിയമ്മ. വയനാട് ജില്ലയില്‍ 11 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇടുക്കി, കണ്ണൂര്‍, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ ഓരോരുത്തര്‍ വീതവും ആത്മഹത്യ ചെയ്തു. - ഗൗരിയമ്മ സഭയില്‍ വിശദീകരിച്ചു.
സംസ്ഥാനത്തെ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകരുടെ ആത്മഹത്യസംബന്ധിച്ച് സംസ്ഥാനം കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഗൗരിയമ്മ ആവര്‍ത്തിച്ചു.












Click it and Unblock the Notifications