മമ്മൂട്ടിയെ കാണാന്‍ തിരക്ക്; പരിക്ക്
എടത്വ: ഷൂട്ടിംഗിനെത്തിയ നടന്‍ മമ്മൂട്ടിയെയും മറ്റ് താരങ്ങളെയും കാണാനുള്ള ജനത്തിരക്കിനിടയില്‍ ക്യാമറാമാന് പരിക്കേറ്റു.
എടത്വയിലാണ് സംഭവം. എടത്വ പള്ളിയ്ക്ക് മുമ്പിലാണ് ബ്ലസി സംവിധാനം ചെയ്യുന്ന കാഴ്ച എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മമ്മൂട്ടി, മനോജ് കെ. ജയന്‍, ഇന്നസെന്റ് എന്നിവരുടെ സീനുകളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്.
ഷൂട്ടിംഗ് കാണാനെത്തിയ ജനക്കൂട്ടം സമീപത്തുള്ള മതിലില്‍ കയറിയിരുന്നപ്പോള്‍ മതിലിടിഞ്ഞ് വീഴുകയായിരുന്നു. ക്യാമറാ അസിസ്റന്റ് കണ്ണൂര്‍ സ്വദേശി ഹരി(45)യ്ക്കാണ് തിരക്കിനിടയില്‍ കാലിനും തലയ്ക്കും പരിക്കേറ്റത്. ക്യാമറയോടൊപ്പം വെള്ളത്തില്‍ വീണ സംവിധായകനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ക്യാമറ നനഞ്ഞ് ഉപയോഗശൂന്യമായതായി പറയുന്നു.












Click it and Unblock the Notifications