മീശമാധവന്‍ പിടിയില്‍
കൊല്ലം: മീശമാധവന്‍ എന്ന ചലച്ചിത്രത്തിലെ രീതിയില്‍ മോഷണം നടത്തിവന്നിരുന്നയാള്‍ പൊലീസ് വലയിലായി. ശൂരനാട് തെക്ക് കുമരംചിറ മഞ്ജുഭവനത്തില്‍ മനോജ് ആണ് പൊലീസ് അറസ്റിലായത്.
വീട്ടിനുള്ളില്‍ ഓടിളക്കി കയര്‍ കെട്ടിയിറങ്ങി സ്വര്‍ണ്ണവും പണവും ഇലക്ട്രോണിക്സ് സാമഗ്രികളും മോഷ്ടിക്കലായിരുന്നു മനോജിന്റെ രീതി. മീശമാധവന്‍ എന്ന ചിത്രത്തിലെ കള്ളന്‍ കഥാപാത്രത്തിന്റെ മോഷണരീതിയും ഇതായിരുന്നു. അതിനാലാണ് പൊലീസ് കള്ളന് മീശമാധവന്‍ എന്ന് പേര് നല്കിയത്.
മനോജ് വലയിലായതോടെ 27 മോഷണക്കേസുകള്‍ക്ക് തുമ്പ് കിട്ടിയതായി പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുപേക്ഷിച്ചുപോയ മനോജ് ദില്ലിയിലാണ് സ്ഥിരതാമസം. അവിടെ ആര്‍ഭാടജീവിതം നയിക്കുന്ന മനോജ് മോഷണം നടത്താന്‍ ഇടയ്ക്ക് കൊല്ലത്തെത്തും. മോഷണം നടത്തിയ ശേഷം തൊണ്ടിമുതലുമായി വീണ്ടും ദില്ലിയ്ക്ക് മുങ്ങും.
മോഷണത്തിന് തിരഞ്ഞെടുക്കുന്ന വീട്ടിലെ കിണറിലെ കയറോ, പശുവിനെ കെട്ടിയ കയറോ അഴിച്ചെടുത്ത് വീടിന്റെ ഓടിളക്കിയശേഷം കയര്‍ കെട്ടി അതിലൂടെ തൂങ്ങിയാണ് വീടിനുള്ളില്‍ കടക്കുക. പിന്നീട് വീടിന്റെ എല്ലാ വാതിലും തുറന്നിടും. പണവും സ്വര്‍ണ്ണവും എടുത്ത ശേഷം വാതിലിലൂടെ രക്ഷപ്പെടും. ആദ്യമായാണ് മനോജ് പിടിയിലാകുന്നത്.












Click it and Unblock the Notifications