എന്‍ആര്‍ഐ നിക്ഷേപം: നികുതി പിന്‍വലിക്കില്ല
ദില്ലി: വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങളുടെ പലിശക്ക് ആദായനികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റിലെ നിര്‍ദേശം പിന്‍വലിക്കില്ലെന്ന് ധനകാര്യമന്ത്രി പി. ചിദംബരം വ്യക്തമാക്കിയതായി മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
ഇതുസംബന്ധിച്ച ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി അംഗീകരിച്ചില്ല. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമനുസരിച്ചുള്ള തീരുമാനമായതിനാല്‍ പിന്‍വലിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
ബജറ്റിലെ ഇതുസംബന്ധിച്ച നിര്‍ദേശം വിദേശഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ വ്യാപകമായി പിന്‍വലിക്കാന്‍ വഴിതെളിക്കുമെന്ന കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി പിള്ള പറഞ്ഞു.
കേന്ദ്രബജറ്റിലും റെയില്‍വെബജറ്റിലും കേരളത്തിന്റെ താത്പര്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോയതു സംബന്ധിച്ച് പരാതി ബോധിപ്പിക്കാനായാണ് പിള്ള ദില്ലിയിലെത്തിയത്.












Click it and Unblock the Notifications