ശരത്തും ഉണ്ണിത്താനും ആന്റണിയെ കാണും
കൊച്ചി: കെപിസിസി നിര്‍വാഹസമിതി യോഗസ്ഥലത്തുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയുമായി ശരത്ചന്ദ്രപ്രസാദും രാജ്മോഹന്‍ ഉണ്ണിത്താനും ജൂലൈ 14 ബുധനാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണിയെ കാണും.
സ്വതന്ത്രമായ അന്വേഷണമല്ല ഈ കേസില്‍ നടക്കുന്നതെന്ന് ശരത്ചന്ദ്രപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരാഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേസിലെ ആറാം പ്രതി വിനോദ്കൃഷ്ണ താന്‍ ആശുപത്രിയിലുണ്ടെന്ന് പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് അറസ്റിലായതില്‍ നിന്നും ഇത് വ്യക്തമാണ്. കോടതി ജാമ്യം നിഷേധിച്ച പ്രതിയാണ് ഒരാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.
മുരളീധരന്റെ ഗൃഹപ്രവേശചടങ്ങില്‍ കേസിലെ മറ്റൊരു പ്രതിയായ വണ്ടന്നൂര്‍ സന്തോഷ് പങ്കെടുത്തിരുന്നു. ഇയാളെയും പൊലീസ് അറസ്റ് ചെയ്തില്ല. പൊലീസിന് മേല്‍ ആരൊക്കെയോ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.
മുഖ്യമന്ത്രിക്ക് പുറമെ ഡിജിപി, കെപിസിസി പ്രസിഡന്റ് എന്നിവര്‍ക്കും പരാതി നല്‍കുമെന്ന് ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.












Click it and Unblock the Notifications