നാലംഗ കുടുംബം ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: മലയിന്‍കീഴിന് സമീപം താഴച്ചോട്ടുകാവ് എന്ന സ്ഥലത്ത് ഒരു വീട്ടില്‍ ദമ്പതികളെയും രണ്ട് കുട്ടികളെയും തൂങ്ങിമരിച്ച ചെയ്ത നിലയില്‍ കണ്ടെത്തി.
ഹരികുമാര്‍ (39), ഭാര്യ മായ (28), മക്കളായ ആര്യ (നാല്), ആതിര (ഒന്ന്) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുട്ടികളെ വീട്ടിനകത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഹരികുമാറിനെയും മായയെയും വീട്ടുവളപ്പിലെ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടു.
ആത്മഹത്യയാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ആത്മഹത്യയുടെ കാരണമെന്തെന്ന് വ്യക്തമല്ല. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.












Click it and Unblock the Notifications