കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ്: ബള്‍ഗേറിയക്കാരനായ ബന്ദിയെ വധിച്ചു

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദികള്‍ തടവിലാക്കിയ രണ്ട് ബള്‍ഗേറിയന്‍ ബന്ദികളില്‍ ഒരാളെ വധിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തെ ബന്ദിയെ കൂടി വധിയ്ക്കാന്‍ തീവ്രവാദികള്‍ ആലോചിയ്ക്കുന്നതായും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

തടവിലാക്കിയ മുഴുവന്‍ ഇറാഖികളെയും ജൂലായ് ഒമ്പത് ശനിയാഴ്ചയ്ക്ക് മുമ്പ് വിട്ടയച്ചില്ലെങ്കില്‍ ഈ ബന്ദികളെ വധിയ്ക്കുമെന്ന് അല്‍-സര്‍ഖാവിയുടെ തീവ്രവാദിസംഘടന ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ യുഎസ് ഇതിന് തയ്യാറാവാത്തതിനാല്‍ തങ്ങള്‍ രണ്ട് പേരില്‍ ഒരാളെ വധിച്ചുവെന്നും രണ്ടാമത്തെയാളെ അടുത്ത 24 മണിക്കൂറിനുള്ളില്‍ വധിയ്ക്കുമെന്നും തീവ്രവാദികള്‍ അല്‍ ജസീറ ടെലിവിഷന് അയച്ചുകൊടുത്ത വീഡിയോ ടേപ്പില്‍ വ്യക്തമാക്കുന്നു.

തല മൂടി മറച്ച നിലയില്‍ തീവ്രവാദികളുടെ കസ്റഡിയില്‍ കഴിയുന്ന ബന്ദികളുടെ വീഡിയോ അല്‍ ജസീറ കാണിച്ചിരുന്നു. എന്നാല്‍ വധിയ്ക്കുന്ന ഭാഗം സംപ്രേഷണത്തില്‍ നിന്ന് ഒഴിവാക്കി.

തീവ്രവാദികള്‍ ബന്ദികളാക്കിയ രണ്ട് പേരില്‍ ഒരാളെ വധിച്ചതായി ബള്‍ഗേറിയ സ്ഥിരീകരിച്ചു. രണ്ട് പേരില്‍ ഒരാളെ വധിച്ചെങ്കിലും ആരെയാണ് വധിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് ബള്‍ഗേറിയന്‍ സര്‍ക്കാരിന്റെ വക്താവ് ഡിമിതാര്‍ സൊനേവ് പറഞ്ഞു.

ഇറാഖിലെ മൊസൂലിലേക്ക് യാത്രചെയ്യുകയായിരുന്ന ബള്‍ഗേറിയക്കാരായ ലാസോവ്, ഇവായ്ലോ കെപോവ് എന്നിവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വാര്‍ത്ത നേരത്തെ ബള്‍ഗേറിയ സ്ഥിരീകരിച്ചിരുന്നു. ബള്‍ഗേറിയയിലെ 480ഓളം കാലാള്‍ സേന ഇറാഖിലുണ്ട്. ബള്‍ഗേറിയക്കാരായ ബന്ദികളുടെ മോചനത്തിനായി തീവ്രവാദികളുമായി ചര്‍ച്ച ചെയ്യാന്‍ ബള്‍ഗേറിയ പ്രത്യേക ദൂതന്മാരെ അയച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X