ഇറാഖ്: ഫിലിപ്പൈന്‍സ് സേനാപിന്മാറ്റം തുടങ്ങി
ബാഗ്ദാദ്: ഇറാഖില്‍ നിന്ന് തങ്ങളുടെ സേനയെ പിന്‍വലിച്ചുതുടങ്ങിയതായി ഫിലിപ്പൈന്‍സ് അറിയിച്ചു.
ഫിലിപ്പൈന്‍സ്കാരനായ ട്രക്ക് ഡ്രൈവറെ ഇസ്ലാമിക തീവ്രവാദിസംഘടനകള്‍ തട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് ഫിലിപ്പൈന്‍സ് സേനയെ പിന്‍വലിയ്ക്കുന്നത്. ജൂലായ് 20ന് മുമ്പ് സേനയെ ഇറാഖില്‍ നിന്നും പിന്‍വലിച്ചാല്‍ ട്രക്ക് ഡ്രൈവറെ മോചിപ്പിയ്ക്കാമെന്നായിരുന്നു ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി.
ആകെയുള്ള 51 ഫിലിപ്പൈന്‍സ് ഭടന്മാരില്‍ എട്ടുപേര്‍ ഇറാഖ് വിട്ടതായി ഫിലിപ്പൈന്‍സ് വിദേശകാര്യസെക്രട്ടറി ഡെലിയ ആല്‍ബര്‍ട്ട് അറിയിച്ചു. പ്രതിരോധവകുപ്പുമായി ചേര്‍ന്ന് വിദേശകാര്യവകുപ്പ് സേനാംഗങ്ങളുടെ ഉടനെയുള്ളപിന്‍മാറ്റത്തിന് ശ്രമിച്ചുവരികയാണെന്നും ഡെലിയ ആല്‍ബര്‍ട്ട് പറഞ്ഞു.
നേരത്തെ സൈന്യത്തെ പിന്‍വലിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലായിരുന്നു.












Click it and Unblock the Notifications