ക്രിക്കറ്റര്‍ ഗവാസ്കറിനെതിരെ കേസ്
വഡോദര: ഒരു ഷൂ കമ്പനിയുടെ പേരില്‍ ഓഹരിയിറിക്കി പണം സ്വരൂപിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി അഹമ്മദാബാദിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ക്രിക്കറ്റ് താരം സുനില്‍ ഗവാസ്കറിനെതിരെ പരാതി നല്കി.
സുനില്‍ ഗവാസ്കറും മറ്റ് നാല് പേരുമാണ് ഇതിന് പിന്നിലെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ആരോപിയ്ക്കുന്നു. ടോപ് ലൈന്‍ ഷൂ കമ്പനി എന്ന പേരില്‍ സുനില്‍ ഗവാസ്കറും മറ്റ് നാല് പേരും ചേര്‍ന്ന് 1992 ജൂലൈ 20ന് ഒരു കമ്പനി രൂപീകരിച്ചു. ഈ കമ്പനിയ്ക്ക് വേണ്ടി ഓഹരിയിറക്കി 4.56 കോടി രൂപ സമാഹരിയ്ക്കുകയും ചെയ്തു. വഡോദരയിലെ അളകാപുരിയിലെ ബിഹാറി അപാര്‍ട്മെന്റിലാണ് ഇവരുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഈ ഷൂ കമ്പനിയെക്കുറിച്ച് യാതൊരു വിവരവുമില്ല. - പരാതിക്കാര്‍ പറയുന്നു.
ഈ കേസിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജമീര്‍ പറഞ്ഞു. വിനോദ് മിസ്ട്രി, എച്ച്എംബി മൂര്‍ത്തി മംഗപ്പ, എം.എം.ജി. മൂര്‍ത്തി, അരുണ്‍ കപ എന്നിവരാണ് മറ്റ് നാല്പേര്‍.












Click it and Unblock the Notifications