ഇഷ്രത്ത് തീവ്രവാദിയെന്ന് ലഷ്കാര്‍
ദില്ലി: ഗുജറാത്ത് പൊലീസ് വെടിവച്ചുകൊന്ന ഇഷ്രത്ത് ജഹാന്‍ തങ്ങളുടെ രക്തസാക്ഷിയാണെന്ന് ലഷ്കാര്‍-എ-ത്വയിബ പറയുന്നു.
വെടിവപ്പ് നടക്കുമ്പോള്‍ സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരില്‍ ഒരാളെ ഇഷ്രത്ത് വിവാഹം ചെയ്തിരുന്നുവെന്ന് സൈറ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഷ്രത്ത് ഭര്‍ത്താവിനോടൊപ്പം മുന്‍സീറ്റിലിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജമായത്ത് ദാവയാണ് സൈറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ലഷ്കാര്‍-എ-ത്വയിബയുടെ പിതൃസംഘടനയായ മര്‍കാസ്-അദ്-ദാവ വല്‍ അര്‍ഷാദ് എന്ന തീവ്രവാദി സംഘടനയുടെ പുതിയ പേരാണ് ജമായത്ത് ദാവ. 2002 ല്‍ യുഎസ് നിരോധിച്ച സംഘടനയാണ് ജമായത്ത് ദാവ.
ഇഷ്രത്തിന്റെ ശിരോവസ്ത്രം നീക്കം ചെയ്ത് മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ക്കൊപ്പം ജഡം കിടത്തിയ ഗുജറാത്ത് പൊലീസ് ഇഷ്രത്തിന്റെ മൃതദേഹത്തെ അപമാനിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ആരോപിച്ചു.
വെടിവയ്പില്‍ ഇഷ്രത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ നിരപരാധിയാണെന്ന വാദമുയര്‍ന്നത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുംബൈ ഖല്‍സ കോളെജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഇഷ്രത്ത്. എന്നാല്‍ ഇഷ്രത്തിന് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് ഗുജറാത്ത്, മുംബൈ പൊലീസുദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications