ഗോദ്ര: ഇരുസഭകളും നിര്‍ത്തിവച്ചു
ദില്ലി: ഗോദ്ര കൂട്ടക്കൊലയെ കുറിച്ച് പുതിയ അന്വേഷണത്തിന് ഉത്തരവിടാനുള്ള കേന്ദ്ര റെയില്‍ മന്ത്രി ലാലുപ്രസാദ് യാദവിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജൂലൈ 15 വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും നടപടികള്‍ സ്തംഭിപ്പിച്ചു. സഭാസ്തംഭനത്തെ തുടര്‍ന്ന് ഉച്ചവരെ രാജ്യസഭയും ലോക്സഭയും നിര്‍ത്തിവച്ചു.
ലോക്സഭ ചേര്‍ന്നയുടനെ ബിജെപി നേതാവ് വി. കെ. മല്‍ഹോത്ര പ്രശ്നം ഉന്നയിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ ഗോദ്ര കൂട്ടക്കൊലയെ കുറിച്ച് നേരത്തെ അന്വേഷണം നടത്തിയിട്ടുള്ള സാഹചര്യത്തില്‍ പുതിയ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് മല്‍ഹോത്ര പറഞ്ഞു.
മല്‍ഹോത്രയോടൊപ്പം മറ്റ് പ്രതിപക്ഷാംഗങ്ങളും ബഹളം വച്ചു. പ്രശ്നം ഉന്നയിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടില്ലങ്കിലും ഈ പ്രശ്നത്തില്‍ മല്‍ഹോത്രയുടെ പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തെ സബ്മിഷന്‍ ഉന്നയിക്കാന്‍ അനുവദിക്കാമെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം നിര്‍ത്തിയില്ല. പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെ തിരിഞ്ഞ ആര്‍ജെഡി അംഗങ്ങളും ബഹളം വച്ചു. തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
രാജ്യസഭയിലും സമാനമായ രംഗങ്ങള്‍ നടന്നു. രാജ്യസഭ ചേര്‍ന്നയുടനെ ലാലു പ്രസാദ് യാദവിന്റ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചു. സാമുദായിക വികാരം വളര്‍ത്താന്‍ മാത്രമേ ഈ തീരുമാനം സഹായിക്കുകയുള്ളൂവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ലാലുവിനെ മന്ത്രിസഭയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കി. തുടര്‍ന്നാണ് സഭ നിര്‍ത്തിവച്ചത്.












Click it and Unblock the Notifications