ശ്രീശ്രീ രവിശങ്കര്‍ പാകിസ്ഥാനിലേക്ക്
ബാംഗ്ലൂര്‍: ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സ്ഥാപകനും ആത്മീയഗുരുവുമായ ശ്രീ ശ്രീ രവിശങ്കര്‍ പാകിസ്ഥാന്‍ സന്ദര്‍ശിയ്ക്കുന്നു.
സമാധാനദൗത്യവുമായുള്ള രവിശങ്കര്‍ ജൂലായ് 19ന് പാകിസ്ഥാനിലെത്തും. നാല് ദിവസം നീളുന്നതായിരിക്കും രവിശങ്കറിന്റെ ഈ യാത്രാപരിപാടി. സമാധാനദൗത്യവുമായി പാകിസ്ഥാനിലേക്ക് പോകുന്ന ഇന്ത്യയിലെ ആത്മീയനേതാക്കളില്‍ ആദ്യത്തെയാളായിരിക്കും രവിശങ്കറെന്ന് ശ്രീശ്രീ മീഡിയ റിലേഷന്‍സ് അവകാശപ്പെടുന്നു.
തന്റെ സന്ദര്‍ശനത്തിനിടയില്‍ പാകിസ്ഥാനിലെ രാഷ്ട്രീയ, വ്യവസായ നേതാക്കളുമായി രവിശങ്കര്‍ ചര്‍ച്ച നടത്തും. മതനേതാക്കളെയും സാമൂഹ്യപ്രവര്‍ത്തകരെയും കാണും. പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ്, പ്രധാനമന്ത്രി ചൗധരി ഷുജാത് ഹുസൈന്‍, സിന്ധ് ഗവര്‍ണര്‍, കറാച്ചി മേയര്‍ എന്നിവരെയും രവിശങ്കര്‍ കാണുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കറാച്ചിയിലും ഇസ്ലാമബാദിലും പ്രഭാഷണവും ധ്യാനപരിപാടിയും സംഘടിപ്പിയ്ക്കും. ടാക്സിലയിലെ പ്രാദേശിക ഹിന്ദു നേതാക്കളെയും രവിശങ്കര്‍ കാണും. കറാച്ചിയില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് സെന്റര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications