Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷരയും അനന്തുവും സ്കൂളില്‍ ചേര്‍ന്നില്ല

കേളകം(കണ്ണൂര്‍): എച്ച്ഐവി ബാധിതരായ അക്ഷരയ്ക്കും അനന്തുവിനും മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടായിട്ടും സ്കൂളില്‍ പ്രവേശിയ്ക്കാനായില്ല. ഇവരെ ചേര്‍ത്താന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ. ശശിധരന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കൊട്ടിയൂര്‍ എസ്എന്‍എല്‍പി സ്കൂളില്‍ എത്തിയെങ്കിലും രക്ഷിതാക്കള്‍ സംഘം ചേര്‍ന്ന് ഇവരെ തടഞ്ഞു.

സ്കൂള്‍ മാനേജ്മെന്റിന്റെയും പിടിഎയുടെയും എതിര്‍പ്പുമൂലം കുട്ടികള്‍ക്ക് പ്രവേശനം നല്കാനാവില്ലെന്ന് രേഖാമൂലം എഴുതി നല്കിയ ഹെഡ്മിസ്ട്രസ് സി.പി. ഗിരിജയെ സസ്പെന്റ് ചെയ്തു. ജൂലായ് 15 വ്യാഴാഴ്ച സ്കൂളിലെത്തി കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്കാന്‍ ഇരിട്ടി എഇഒയോട് ഡപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്കിയിരിക്കുകയാണ്.

എച്ച്ഐവി ബാധിതരായ കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശനം നല്കാനാവില്ലെന്ന് പിടിഎ പ്രസിഡന്റ് ദേവസ്യ ഓരത്തേല്‍, സ്കൂള്‍ മാനേജരും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി.സി. രാമകൃഷ്ണന്‍ എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെയും എസ്എന്‍ഡിപി നേതൃത്വത്തെയും അറിയിക്കാന്‍ ദേവസ്യ ഓരത്തേല്‍ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

സ്കൂളില്‍ പഠിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അമ്മയോടൊപ്പം ഈ കുട്ടികള്‍ സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ്ണ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തന്റെ ഓഫീസില്‍ ഇവരെ വിളിച്ചുവരുത്തി പഠിയ്ക്കാനുള്ള അവസരം ഒരുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. കുട്ടികളുടെ അച്ഛന്‍ ഷാജി എയ്ഡ്സ് ബാധിച്ച് കഴിഞ്ഞവര്‍ഷം ജൂണില്‍ മരിച്ചിരുന്നു. അമ്മയ്ക്കും എച്ച്ഐവി ബാധയുണ്ട്. മൂത്തമകള്‍ ആതിരയ്ക്ക് എച്ച്ഐവി ബാധയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+