Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയബില്‍: സര്‍ക്കാര്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫണഷണല്‍ കോളജുകളിലെ ഫീസ് ഘടന പുനര്‍നിര്‍ണയിക്കുന്ന ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നു. ബില്ലിലെ ചില വ്യവസ്ഥകള്‍ സംബന്ധിച്ച നിയമവശങ്ങളിലുള്ള സംശയങ്ങളാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുന്നത് നീട്ടിക്കൊണ്ടുപോവാന്‍ കാരണം.

പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശനതീയതി അടുക്കുന്ന സാഹചര്യത്തില്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരിക്കുന്നത് രൂക്ഷമായ പ്രശ്നങ്ങള്‍ നേരിടുന്നതിലേക്ക് സര്‍ക്കാരിനെ നയിക്കും. പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനം കടുത്ത പ്രതിസന്ധിയിലാവാനും ഇത് കാരണമാവും.

ജൂലൈ ഒമ്പതിനാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തത്. തുടര്‍ന്ന് ബില്‍ സംബന്ധിച്ച് ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. ബില്‍ സുപ്രിം കോടതി വിധിക്കുള്ള വെല്ലുവിളിയാവുമോ എന്ന സംശയമാണ് ഗവര്‍ണര്‍ക്കുള്ളത്. തിങ്കളാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

സുപ്രിം കോടതി വിധിയെ മറികടന്നുകൊണ്ടുള്ള നിയമനിര്‍മാണമായതിനാല്‍ ഇക്കാര്യം രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നതാവും നല്ലതെന്ന അഭിപ്രായവും ഗവര്‍ണര്‍ക്കുണ്ട്.

നേരത്തെ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സും ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. നിയമസഭാ സമ്മേളനം ചേരുമ്പോള്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് പകരം ബില്‍ പാസാക്കുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+