കേരളത്തില്‍ 26 മുതല്‍ ബസ് സമരം
തിരുവനന്തപുരം: ബസ് യാത്രാക്കൂലി കൂട്ടാനുള്ള തീരുമാനം വൈകിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജൂലൈ 26 മുതല്‍ സംസ്ഥാനത്ത് ബസ് സമരം തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഫെഡറേഷന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഗതാഗതമന്ത്രിയുമായി ജൂലൈ അഞ്ചിന് നടത്തിയ ചര്‍ച്ചയില്‍ ബസ് നിരക്ക് കൂട്ടുന്നതു സംബന്ധിച്ച് ജൂലൈ 17ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും 22ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമതീരുമാനമുണ്ടാവുമെന്നും ഉറപ്പ് നല്‍കിയിരുന്നതാണ്.
എന്നാല്‍ യുഡിഎഫ് യോഗം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധനവിനായി അനിശ്ചിതമായി കാത്തിരിക്കാനാവില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.












Click it and Unblock the Notifications