സിജിഎഫ്എന്‍എസ് പരിശീലനകേന്ദ്രം കൊച്ചിയില്‍
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിന് സിജിഎഫ്എന്‍എസ് യോഗ്യത നേടുന്നതിന് നഴ്സുമാര്‍ക്ക് പരിശീലനം നല്കുന്ന ഔദ്യോഗിക കേന്ദ്രം കൊച്ചിയില്‍.
കഴിഞ്ഞ ദിവസം മന്ത്രിസഭായോഗമാണ് പരിശീലനകേന്ദ്രം കൊച്ചിയില്‍ തുടങ്ങാന്‍ അനുമതി നല്കിയത്. ദുബായിലെ എമിനന്റ് എജ്യുക്കേഷന്‍ ഇന്‍സ്റിറ്റ്യൂട്ടാണ് എറണാകുളത്ത് കേന്ദ്രം തുടങ്ങുക. സര്‍ക്കാരിന്റെ പ്രവാസി കാര്യവകുപ്പായ നോര്‍ക്കയുടെ കീഴിലായിരിക്കും ഈ കേന്ദ്രം പ്രവര്‍ത്തിയ്ക്കുക.
നേരത്തെ കൊച്ചിയില്‍ സിജിഎഫ്എന്‍എസ് പരീക്ഷകേന്ദ്രത്തിനും യുഎസില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications