കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി മിനിബസുകള്‍ വാങ്ങും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ വാങ്ങുന്നത് പരിഗണിച്ചുവരികയാണെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ജൂലൈ 15 വ്യാഴാഴ്ച നിയമസഭയില്‍ അറിയിച്ചു.

കൂടുതല്‍ മിനി ബസുകള്‍ വാങ്ങുന്നത് കെഎസ്ആര്‍ടിസിക്ക് അധികബാധ്യത വരുത്തിവയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സി. മോയിന്‍കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

പ്രതിമാസം കെഎസ്ആര്‍ടിസിക്ക് ആറ് കോടി രൂപ നഷ്ടം വരുന്നുണ്ട്. ശമ്പളവും പെന്‍ഷനും കൊടുത്തുതീര്‍ക്കാന്‍ വര്‍ഷം 20 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ചെലവ് വരുന്നത്. വര്‍ഷത്തില്‍ 34 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍സിക്ക് ഉണ്ടാവുന്നത്.

കോഴിക്കോട് ജില്ലയിലെ താമരശേരി ഡിപ്പോയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളൊന്നും നിര്‍ത്തലാക്കിയിട്ടില്ല. ഇവിടെ നേരത്തെ 36 ഷെഡ്യൂളുണ്ടായിരുന്നതിന്റെ സ്ഥാനത്ത് 37 ആയിട്ടുണ്ട്. 42 ബസുകളാണ് ഇവിടെ ഓടുന്നത്.

താമരശേരി ഡിപോയില്‍ കിലോമീറ്ററിന് 20 രൂപ കിട്ടേണ്ട സ്ഥാനത്ത് 15.88 രൂപ മാത്രമാണ് കിട്ടുന്നത്. സമാന്തര സര്‍വീസുകള്‍ ഉള്ളതു മൂലമാണ് കിലോമീറ്ററിന് 4.12 രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്ക് സഹിക്കേണ്ടിവരുന്നത്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X