എല്‍ഡിഎഫ് യോഗം തുടങ്ങി
തിരുവനന്തപുരം: എല്‍ഡിഎഫ് സംസ്ഥാന സമിതിയുടെ യോഗം ജൂലൈ 15 വ്യാഴാഴ്ച തിരുവനന്തപുരത്ത് എകെജി സെന്ററില്‍ തുടങ്ങി.
കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നതിനെതിരെ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചേക്കും. സിപിഎമ്മും സിപിഐയും തുടങ്ങിവച്ച പ്രക്ഷോഭം എല്‍ഡിഎഫ് തുടര്‍ന്നുകൊണ്ടുപോവാനായിരിക്കും യോഗത്തിലെ തീരുമാനം.
കേന്ദ്ര ബജറ്റിന് ശേഷം നടക്കുന്ന ആദ്യത്തെ എല്‍ഡിഎഫ് യോഗമാണ് വ്യാഴാഴ്ച നടക്കുന്നത്. ബജറ്റ് നിര്‍ദേശങ്ങളും യോഗത്തില്‍ പരാമര്‍ശ വിഷയമായേക്കും.












Click it and Unblock the Notifications