യുഡിഎഫ് അനുഭവിക്കും: എന്‍എസ്എസ്
പടന്ന: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്ന് എന്‍എസ്സ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പിന്നോക്കക്കാര്‍ക്ക് ഗുണകരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചത്. മുന്നോക്കക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ട ബാധ്യത യുഡിഎഫ് സര്‍ക്കാരിനില്ല- നാരായണപ്പണിക്കര്‍ പറഞ്ഞു. ജൂലൈ 15 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ വേണ്ടിവന്നാല്‍ എസ്എന്‍ഡിപിയുമായി ചേര്‍ന്ന് പ്രക്ഷോഭപരിപാടികള്‍ നടത്താന്‍ എന്‍എസ്എസ് ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications