വൈക്കംക്ഷേത്രത്തിലും തിരുവാഭരണം
കൊച്ചി: വൈക്കം മഹാദേവക്ഷേത്രത്തില്‍ മൂന്നര കിലോഗ്രാം സ്വര്‍ണം ഉപയോഗിച്ച് തിരുവാഭരണം ഉണ്ടാക്കുന്നതിന് ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കി.
ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂമില്‍ നിന്ന് സ്വര്‍ണമെടുത്ത് 1,23,550 രൂപ ചെലവില്‍ തിരുവാഭരണം ഉണ്ടാക്കുന്നതിനാണ് അനുമതി. സോപാനത്തിലേക്ക് വെങ്കല ശില്പങ്ങള്‍ നല്‍കുന്നതിനും ബലിക്കല്ലിലും വലിയ ബലിക്കല്ലിലും നമസ്കാര മണ്ഡപത്തിലും വെങ്കലം പൊതിയുന്നതിനും കൊടിമരം പഞ്ചവര്‍ഗത്തിന് ലോഹം കൊണ്ടുള്ള ഷീറ്റ് പൊതിയുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി 32,20,000 രൂപ ചെലവഴിക്കാം.
ക്ഷേത്ര ഉപദേശക സമിതി നല്‍കുന്ന 10 ലക്ഷം രൂപ സ്വീകരിച്ച് ഉടന്‍ പണി തുടങ്ങാന്‍ ജസ്റിസുമാരായ എസ്. ശങ്കരസുബന്‍, എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. നവംബറിലെ അഷ്ടമി ഉത്സവത്തിന് മുമ്പായി പണി പൂര്‍ത്തിയാക്കണം. ആഗസ്ത് അവസാനവാരത്തില്‍ പണി എത്രത്തോളം പുരോഗമിച്ചുവെന്ന റിപ്പോര്‍ട്ട് നല്‍കണം. ക്ഷേത്ര ഉപദേശക സമിതി നല്‍കിയ ഹര്‍ജിയിന്മേലാണ് ഈ ഉത്തരവുണ്ടായത്.












Click it and Unblock the Notifications