ഇറാഖ്: മൊസൂല്‍ ഗവര്‍ണര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖി സര്‍ക്കാര്‍ മന്ദിരത്തിന്റെ വളപ്പില്‍ ജൂലായ് 15 വ്യാഴാഴ്ച രാവിലെയുണ്ടായ കാര്‍ ബോംബ് സ്ഫോനടത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മറ്റൊരു ആക്രമണത്തില്‍ അക്രമികള്‍ മൊസൂല്‍ ഗവര്‍ണറെയും അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകരെയും വെടിവച്ചുകൊന്നു.
മൊസൂലില്‍ നിന്ന് ബാഗ്ദാദിലേക്ക് പോകുന്നതിനിടെയാണ് മൊസൂര്‍ ഗവര്‍ണര്‍ ഉസ്സാമ കച്മൂലയെ തീവ്രവാദികള്‍ വെടിവച്ചുകൊന്നത്.
തീവ്രവാദികള്‍ ബന്ദികളാക്കിയ ഫിലിപ്പൈന്‍സുകാരനെ മോചിപ്പിയ്ക്കാന്‍ ഫിലിപ്പൈന്‍സ് സൈന്യം ഇറാഖില്‍ നിന്നും പിന്‍മാറ്റം തുടങ്ങി. തീവ്രവാദികള്‍ തടവിലാക്കിയ ബള്‍ഗേറിയക്കാരായ രണ്ട് പേരില്‍ ഒരാളെ കൊന്നെങ്കിലും ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിയ്ക്കില്ലെന്ന് ബള്‍ഗേറിയ വ്യക്തമാക്കി.
കാര്‍ബോംബാക്രമണം ഇറാഖി ജനതയ്ക്കെതിരായ ആക്രമണമാണെന്ന് പ്രധാനമന്ത്രി ഇയാദ് അല്ലാവി പറഞ്ഞു. ഇതിന് പിന്നിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അല്ലാവി പറഞ്ഞു.
കാര്‍ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ഇറാഖി പട്ടാളക്കാരും ഏഴ് പേര്‍ സാധാരണക്കാരുമാണ്. സ്ഫോടനത്തിനുപയോഗിച്ച വാഹനത്തില്‍ ഏകദേശം 300 മുതല്‍ 320 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ നിറച്ചിരുന്നതായി അറിയുന്നു. ഇറാഖിലെ രാജ്യഭരണം അവസാനിപ്പിച്ച് കൊണ്ട് അറബ് ദേശീയവാദികള്‍ അധികാരം പിടിച്ചെടുത്തതിന്റെ വാര്‍ഷികദിനമാണിന്ന്.












Click it and Unblock the Notifications