യുഎസ്സര്‍ക്കാര്‍ കരാര്‍ തേടി ഐടി കമ്പനികള്‍
ന്യൂയോര്‍ക്ക്: ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 11 കമ്പനികള്‍ ഉള്‍പ്പെടെ 18 ഐടി കമ്പനികള്‍ യുഎസ് സര്‍ക്കാരിന്റെ കരാര്‍ ജോലി തേടുന്നുണ്ടെന്ന് ഒരു പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു.
ഔട്ട്സോഴ്സിംഗിനെതിരെ യുഎസില്‍ പ്രതിഷേധത്തിന് ആക്കം കൂട്ടുന്നതാണ് ഈ പഠനറിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.
വാഷിംഗ്ടണ്‍ അലയന്‍സ് ഒഫ് ടെക്നോളജി വര്‍ക്കേഴ്സ് അംഗീകരിച്ച ഈ റിപ്പോര്‍ട്ട് കോര്‍പറേറ്റ് റിസര്‍ച്ച് പ്രൊജക്ടാണ് തയ്യാറാക്കിയത്. 18 കമ്പനികളില്‍ 11 എണ്ണം ഇന്ത്യന്‍ കമ്പനികളും രണ്ടെണ്ണം റഷ്യന്‍ കമ്പനികളുമാണ്. അവശേഷിക്കുന്ന അഞ്ച് കമ്പനികളുടെ ആസ്ഥാനം യുഎസ്സിലാണെങ്കിലും പ്രവര്‍ത്തനമേഖല ഇന്ത്യയിലാണ്.
യുഎസ് സര്‍ക്കാരിന്റെ കരാര്‍ ജോലികളാണ് ഈ കമ്പനികള്‍ തേടുന്നത്. യുഎസ് സര്‍ക്കാരിന്റെ 30 സംസ്ഥാനങ്ങളിലെ ഐടി ജോലികളില്‍ കണ്ണ് നട്ടാണ് ഈ കമ്പനികള്‍ നീങ്ങുന്നതെന്ന് പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്‍ഫോസിസ് ടെക്നോളജീസ്, സത്യം കമ്പ്യൂട്ടേഴ്സ്, ടാറ്റ അമേരിക്ക ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള ടാറ്റ ഗ്രൂപ്പ്, സുരിയ ടെക്നോളജീസ് തുടങ്ങിയവ ഈ കമ്പനികളില്‍ ഉള്‍പ്പെടും. ഇവയില്‍ ചില കമ്പനികളില്‍ അമേരിക്കന്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതിനകം 12 യുഎസ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 7.5കോടി ഡോളറിന്റെ കരാറില്‍ ഈ 18 കമ്പനികള്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിയാറ്റിലില്‍ നാഷണല്‍ ഗവര്‍ണേഴ്സ് അസോസിയേഷന്‍ ജൂലായ് 16 വെള്ളിയാഴ്ച യോഗം ചേരുന്നതിന് മുമ്പാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ യോഗത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് യുഎസ് തൊഴിലവസരങ്ങള്‍ പോകുന്ന പ്രശ്നം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications