ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

കൊച്ചി: ഫെഡറല്‍ ബാങ്ക് ഓണ്‍ലൈന്‍ റെയില്‍വെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ഈ സംവിധാനം തുടങ്ങുന്ന കേരളത്തിലെ ആദ്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്.

ഫെഡ്നെറ്റ് പേയ്മെന്റ് ഗേറ്റ്വേയും ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ വെബ്സൈറ്റും സംയോജിപ്പിച്ചാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ടിക്കറ്റിനുള്ള പണം റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ ക്രൈഡിറ്റ് ചെയ്യും. ടിക്കറ്റ് കിട്ടുമെന്ന് ഉറപ്പാണെങ്കില്‍ മാത്രമേ പണം ക്രെഡിറ്റ് ചെയ്യൂ. ഫെഡ്നെറ്റ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ ഇന്ത്യയിലെ ഏത് റെയില്‍വേ സ്റേഷനുകളില്‍ നിന്നും റദ്ദാക്കുകയും ചെയ്യാം. ടിക്കറ്റ് ബുക്കിംഗിന് പ്രത്യേക ചാര്‍ജ്ജ് ഈടാക്കില്ല.

ബുക്കിംഗ് നടത്തിയതിന് ശേഷം നല്‍കിയിരിക്കുന്ന മേല്‍വിലാസത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് എത്തിയിരിക്കും. രാജ്യത്തെ 114 പട്ടണങ്ങളില്‍ ഈ സംവിധാനം വഴി ടിക്കറ്റ് എത്തിക്കും. ഫെഡറല്‍ ബാങ്കിന്റെ 443 ശാഖയിലെയും ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാവും.

റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) ഒരു ഓഫീസ് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് ഐസിആര്‍ടിസി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അറിയിച്ചു.

എല്‍ഐസി പ്രീമിയം, സ്കൂള്‍-കോളജ് ഫീസ്, ബിഎസ്എന്‍എല്‍ ബില്‍ എന്നിവ ഓണ്‍ലൈന്‍ വഴി അടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറല്‍ ബാങ്ക് നേരത്തെ ആരംഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+