ബിഹാറിലെ വെള്ളപ്പൊക്കം: മരണം 60
പട്ന: ബീഹാറിലെ വെള്ളപ്പൊക്കക്കെടുതികള്‍ അയവില്ലാതെ തുടരുകയാണ്. ഏകദേശം 16 ജില്ലകള്‍ വെള്ളപ്പൊക്കത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിയ്ക്കുകയാണ്. കരകവിഞ്ഞൊഴുകുന്ന നദികള്‍ കൂടുതല്‍ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുകയാണ്. ഇതുവരെ 60 പേര്‍ കൊല്ലപ്പെട്ടു.
റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് ജൂലായ് 16 വെള്ളിയാഴ്ച ബീഹാറിലെ വെള്ളപ്പൊക്കക്കെടുതികള്‍ വിമാനത്തില്‍ നിരീക്ഷിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ദര്‍ഭംഗജില്ലയിലെ മെഡിക്കല്‍ കോളെജിലെ 15 വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വെള്ളിയാഴ്ച രക്ഷപ്പെടുത്തി.
ഷിയോഹര്‍, സീതാമര്‍ഹി ജില്ലകളിലും അതിരൂക്ഷമായ വെള്ളപ്പൊക്കം അനുഭവപ്പെടുന്നു. സീതാമര്‍ഹി ജില്ലയാണ് വെള്ളപ്പൊക്കത്തിന്റെ കെടുതി കൂടുതല്‍ അനുഭവിയ്ക്കുന്നത്.












Click it and Unblock the Notifications