Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ 75കുട്ടികള്‍ വെന്തുമരിച്ചു

കുംഭകോണം: തമിഴ്നാട്ടിലെ കുംഭകോണത്തെ ഒരു നഴ്സറി സ്കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ 75 കുട്ടികള്‍ വെന്തുമരിച്ചതായി സ്ഥിരീകരിച്ചു. നേരത്തെ 100 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തഞ്ചാവൂരിലെ കാശിരാമന്‍ തെരുവിലെ ശ്രീകൃഷ്ണ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളില്‍ തീപ്പിടത്തമുണ്ടായപ്പോള്‍ 900 കുട്ടികള്‍ ഹാജരായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ 30 കുട്ടികള്‍ ചികിത്സയിലാണ്. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചില കുട്ടികളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ സ്കൂളിന്റെ അടുക്കളയില്‍ നിന്നുള്ള തീ പടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് കരുതുന്നു. സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് തീപ്പിടിത്തം ഉണ്ടായത്.

തീപ്പിടത്തം ഉണ്ടായ ഉടന്‍ ഹൈസ്കൂള്‍, പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. നഴ്സറി കുട്ടികള്‍ അവിടെ കുടുങ്ങുകയായിരുന്നു. ഓലമേഞ്ഞ മേല്‍ക്കൂര തീപ്പിടത്തെത്തുടര്‍ന്ന് നിലംപതിച്ചതോടെ ഈ കുട്ടികള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം അടയുകയായിരുന്നു. തീപ്പിടിത്തത്തില്‍ അഞ്ച് ക്ലാസ് മുറികള്‍ പാടെ കത്തി. പല കുട്ടികളും ശ്വാസംമുട്ടിയാണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഏതാനും അധ്യാപകരും മരിച്ചതായി പറയുന്നു.

ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ക്രെയിനിന്റെ സഹായത്തോടെ വാതിലുകള്‍ തകര്‍ത്ത് കെട്ടിടത്തില്‍ കയറിയെങ്കിലും വൈകിപ്പോയിരുന്നു. പല കുട്ടികളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് തീ അണച്ചത്.

ദുരന്തമുണ്ടായി അല്പം കഴിഞ്ഞപ്പോഴേയ്ക്കും സ്കൂള്‍മുറ്റം ഒരു വലിയ നിലവിളിയായി മാറി. ദുരന്തവാര്‍ത്തകേട്ടറിഞ്ഞ് എത്തിയ അമ്മമാരുടെ അലമുറ ഇപ്പോഴും തുടരുന്നു. തഞ്ചാവൂര്‍ പട്ടണത്തില്‍ ഉണ്ടാവുന്ന രണ്ടാമത്തെ വലിയ ദുരന്തമാണിത്. 1992ല്‍ മഹാമഹം ഉത്സവത്തോടനുബന്ധിച്ച് നടന്ന തിക്കിലും തിരക്കിലും പെട്ട് 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. തിരുച്ചിറപ്പിള്ളിയില്‍ നടന്ന തീപ്പിടിത്തത്തില്‍ 59 പേര്‍ വെന്തുമരിച്ച സംഭവമാണ് ഇതിന് മുമ്പ് ഇവിടെയുണ്ടായിട്ടുള്ള തീപ്പിടിത്തദുരന്തം.

തമിഴ്നാട്ടില്‍ 100 കുട്ടികള്‍ വെന്തുമരിച്ചു
ജൂലൈ 16, 2004

കുംഭകോണം: തമിഴ്നാട്ടിലെ കുംഭകോണത്ത് ഒരു സ്കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ 100ല്‍ പരം കുട്ടികള്‍ വെന്തുമരിച്ചു. കുംഭകോണം ഗേള്‍സ് ഹൈസ്കൂളിലാണ് തീപ്പിടിത്തം ഉണ്ടായത്.

ജൂലായ് 16 വെള്ളിയാഴ്ചയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഇപ്പോഴും തീ ആളിക്കത്തുകയാണ്. തീകെടുത്താന്‍ ഫയര്‍ ഫോഴ്സ് ശ്രമിച്ചുവരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+