Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണം വിടാനും തയ്യാര്‍: ലീഗ്

തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിക്കിട്ടുന്നതിന് വേണ്ടി മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവന്നാല്‍ അതിനും തയ്യാറാണെന്ന് മുസ്ലിംലീഗ്.

കഴിഞ്ഞ ദിവസം ഇ.ടി. മുഹമ്മദ് ബഷീര്‍ എംഎല്‍എയാണ് നിയമസഭയില്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. നിഷേധിക്കപ്പെട്ട തൊഴിലവസരങ്ങള്‍ മുസ്ലീങ്ങള്‍ക്ക് ലഭിയ്ക്കണം. മുസ്ലിം സമുദായത്തില്‍ നിന്നും അഞ്ചു മന്ത്രിമാര്‍ ഉള്ളത്കൊണ്ട് എന്ത് ഗുണമാണ് ഉള്ളത്. മന്ത്രിമാര്‍ ഭരിയ്ക്കുന്നത് എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ്. ഒരു വകുപ്പിലേക്ക് വരുന്ന തുക എല്ലാ സമുദായങ്ങള്‍ക്കും കൂടിയാണ് ചെലവഴിക്കുന്നത്. - മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അഞ്ച് മന്ത്രിമാര്‍ ഉള്ളതുകൊണ്ടാണ് സമുദായത്തിന് ലഭിയ്ക്കാനുള്ള സംവരണം ലഭിയ്ക്കാത്തതെങ്കില്‍ അത് ലഭിയ്ക്കാന്‍ മന്ത്രിസ്ഥാനം ഉപേക്ഷിയ്ക്കാനും മടിയില്ല. സംവരണത്തിലെ കുറവ് പരിഹരിച്ചാല്‍ അതിന് ശ്രമിയ്ക്കുന്നവര്‍ നിയമസഭ കാണില്ലെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതെക്കുറിച്ച് അതേ വാക്കുകളില്‍ അതേ സ്വരത്തില്‍ പ്രതികരിയ്ക്കുന്നില്ല. - മുഹമ്മദ് ബഷീര്‍ പറഞ്ഞു.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാമെന്ന് പറഞ്ഞാണ് യുഡിഎഫ് 100 സീറ്റ് നേടിയതെന്ന് മറക്കരുത്. ഇത് മുസ്ലിം സമുദായത്തിന് വേണ്ടി മാത്രമുള്ള മുറവിളിയല്ല. കേരളത്തിലെ നാല് ശതമാനം വരുന്ന ലത്തീന്‍ സമുദായത്തിന് 4,000 സീറ്റ് കിട്ടാനുണ്ട്. ഒരു ശതമാനം വരുന്ന നാടാര്‍ക്ക് 2,000 സീറ്റ് കിട്ടാനുണ്ട്. മറ്റ് പല സമുദായങ്ങള്‍ക്കും ഇതുപോലെ അര്‍ഹതപ്പെട്ട പലതും കിട്ടാനുണ്ട്. - അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+