നരേന്ദ്രന് കമ്മിഷന്: എല്‍ഡിഎഫിന് മൗനം
തിരുവനന്തപുരം: നരേന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ ചൊല്ലി പുതിയ വിവാദം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് പഠിച്ചിട്ടില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ്.
നരേന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ട് സംബന്ധിച്ച് എല്‍ഡിഎഫ് ഇതുവരെ നിലപാടെടുത്തിട്ടില്ലെന്നാണ് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന് ജൂലായ് 16 വെള്ളിയാഴ്ച പറഞ്ഞത്. റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്നാണ് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടിയും പറഞ്ഞിരുന്നു.
നരേന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും എന്‍എസ്എസ് താക്കീത് നല്കിയ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ നിലപാടൊന്നുമെടുത്തിട്ടില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്.
നരേന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യവുമായി മുന്നോട്ടുപോവുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയതോടെ ഇക്കാര്യത്തില്‍ യുഡിഎഫില്‍ ഒരു പ്രതിസന്ധി രൂപം കൊണ്ടിരിക്കുകയാണ്. നരേന്ദ്രന് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു സംബന്ധിച്ച് യുഡിഎഫു സര്‍ക്കാരും തികഞ്ഞ ആശയക്കുഴപ്പത്തിലായിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചുമൊരു നിലപാടുമെടുക്കാതെ രാഷ്ട്രീയലാഭം നേടാന്‍ ശ്രമിക്കുകയാണ ്എല്‍ഡിഎഫ്. മുന്നോക്കക്കാരുടെയും പിന്നോക്കക്കാരുടെയും അപ്രീതി സമ്പാദിക്കാതിരിക്കാനാണ് ഒരു നിലപാടുമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്നും പറഞ്ഞൊഴിയാന്‍ എല്‍ഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications