രാമായണമാസം തുടങ്ങി
തിരുവനന്തപുരം: രാമകഥയുടെ സുകൃതത്തിലേയ്ക്ക് കേരളം മടങ്ങുന്ന നാളുകളാണ് ഇനി. കര്‍ക്കിടകം ഒന്ന്(ജൂലായ് 16 വെള്ളിയാഴ്ച) പിറന്നതോടെ ഇനി 32 നാളുകള്‍ രാമായണപാരായണത്താല്‍ വീടും ക്ഷേത്രങ്ങളും മുഖരിതമാകും.
കേരളത്തിലെ ഹിന്ദുഭവനങ്ങളില്‍ രാവിലെ തന്നെ കുളിച്ചുകുറിതൊട്ട് കാരണവന്മാര്‍ രാമായണത്താളുകളിലേക്ക് മടങ്ങി. രാമക്ഷേത്രങ്ങളില്‍ ഭക്തരുടെ തിരക്കേറെയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കനത്ത ഭക്തജനത്തിരക്കായിരുന്നു.
രാമായണമാസാചരണത്തോടനുബന്ധിച്ച് വിവിധക്ഷേത്രങ്ങളില്‍ രാമായണപാരായണം സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications