ആയിരത്തോളം കര്‍ഷകര്‍ ജീവനൊടുക്കി: വി.എസ്
തിരുവനന്തപുരം: ആയിരത്തോളം കര്‍ഷകര്‍ കടക്കെണിയില്‍ പെട്ട് കേരളത്തില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ജീവനൊടുക്കിയ കര്‍ഷകരുടെ യഥാര്‍ഥ കണക്ക് കണ്ടെത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. ജൂലായ് 16 വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്.
സ്വാശ്രയ പ്രൊഷഷണല്‍ കോളജ് മാനേജ്മെന്റുകള്‍ രക്ഷിതാക്കളെയും കുട്ടികളെയും കൊള്ളയടിക്കാനാണ് ശ്രമിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ പ്രൊഷഷണല്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാരാണ് ഈ സ്ഥിതിക്ക് ഉത്തരവാദി- അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications