ഓഹരിയിറക്കാന്‍ ടിസിഎസിന് അനുമതി
ദില്ലി: ഓഹരിവിപണിയില്‍ ഓഹരിയിറക്കാന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്(ടിസിഎസ്) സെബി അനുമതി നല്കി.
5,000 കോടി രൂപ ഓഹരിയിറക്കി സമാഹരിയ്ക്കാനാണ് ടിസിഎസിന്റെ നീക്കം. കഴിഞ്ഞ ദിവസം സെബിയില്‍ നിന്ന് ഓഹരിയിറക്കാനുള്ള എല്ലാ അനുമതിയും ലഭിച്ചതായി ടിസിഎസ് വൈസ് പ്രസിഡന്റ്(കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍) അതുല്‍ തക്ലെ പറഞ്ഞു.
ടിസിഎസിന്റെ ഓഹരിയെ ഏറെ പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ കാത്തിരിയ്ക്കുന്നത്.












Click it and Unblock the Notifications