കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐസിസി: വയലാര്‍ രവിയെ ഒഴിവാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വയലാര്‍ രവിയെ ഒഴിവാക്കി. ജൂലായ് 17 ശനിയാഴ്ച നടന്ന എഐസിസി പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറിമാരായ ആര്‍.കെ. ധവാന്‍, മൊഹ്സിന കിദ്വായി എന്നിവര്‍ക്കും സ്ഥാനം നഷ്ടപ്പെട്ടു.

പകരം മാര്‍ഗരറ്റ് ആല്‍വ, സല്‍മാന്‍ ഖുര്‍ഷിദ്, സത്യവ്രത ചതുര്‍വേദി എന്നിവരെ എഐസിസി ജനറല്‍ സെക്രട്ടറിമാരാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധിയെ പുതിയ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യമായി എംപിമാരാവുന്നവരില്‍ അജയ് മാക്കന് മാത്രമാണ് സ്ഥാനം ലഭിച്ചിട്ടുള്ളത്. അജയ് മാക്കനെ എഐസിസി സെക്രട്ടറിയാക്കി.

അംബികാസോണി, മുകുള്‍ വാസ്നിക് എന്നിവര്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്ത് തുടരും. അഹമ്മദ് പട്ടേല്‍ സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരിക്കും. കോണ്‍ഗ്രസ് മാധ്യമച്ചുമതലയില്‍ നിന്നും അംബികാ സോണിയെ ഒഴിവാക്കിയിട്ടുണ്ട്. പകരം രാജസ്ഥാന്‍ പിസിസി അധ്യക്ഷ ഗിരിജാ വ്യാസിന് ഈ സ്ഥാനം നല്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X