മോണിക്കയെ ഇന്ത്യയ്ക്ക് കൈമാറും
ദില്ലി: അധോലോക നായകന്‍ അബുസലിമിനൊപ്പം പിടിയിലായ നടി മോണിക്ക ബേദിയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ പോര്‍ച്ചുഗീസ് ഹൈക്കോടതി ഉത്തരവായി.
വ്യാജ പാസ്പോര്‍ട്ടില്‍ ലിസ്ബണില്‍ താമസിയ്ക്കുകയായിരുന്ന മോണിക്കയെയും അബുസലിമിനെയും 2002ലാണ് പോര്‍ച്ചുഗീസ് പൊലീസ് അറസ്റ് ചെയ്തത്. ഉത്തരവിനെതിരെ മോണിക്കയ്ക്ക് പോര്‍ച്ചുഗീസ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാം.
1993ലെ മുംബൈ സ്ഫോടനപരമ്പരയിലെ പ്രതിയായ അബുസലിമിന്റെ കാമുകിയാണ് മോണിക്ക ബേദി. മുംബൈ സ്ഫോടനപരമ്പരയ്ക്ക് ശേഷമാണ് മോണിക്ക ഇന്ത്യ വിട്ടത്. അബു സലിമിനാൈപ്പം വ്യാജരേഖകളിലാണ് മോണിക്കയും പോര്‍ച്ചുഗലിലേക്ക് കുടിയേറിയത്.
സലിമിനൊപ്പം പല കേസുകളിലും സിബിഐ മോണിക്കയെയും പ്രതിചേര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications