ദില്ലിയില്‍ നൈറ്റ് ബസാര്‍
ദില്ലി: കേന്ദ്ര ടൂറിസം വകുപ്പ് ദില്ലിയില്‍ നൈറ്റ് ബസാര്‍ തുറക്കുന്നു. കഠിനമായ ഓഫീസ് ജോലി മൂലം പകല്‍ ഷോപ്പിംഗിന് പോകാന്‍ കഴിയാത്തവര്‍ക്ക് ഇനി നിരാശ വേണ്ട. രാത്രിയില്‍ നേരെ നൈറ്റ് ബസാറില്‍ പോയാല്‍ മതി.
ദില്ലിയിലെ ഹോസ് ഖാസ് എന്ന സമ്പന്നരുടെ ഷോപ്പിംഗ് മാര്‍ക്കറ്റിലാണ് നൈറ്റ് ബസാര്‍ സ്ഥാപിയ്ക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രി രേണുക ചൗധരിയുടെ ആശയമാണ് നൈറ്റ് ബസാര്‍. ഭക്ഷണസാധനങ്ങള്‍ മുതല്‍ പെയിന്റിംഗുകള്‍ വരെ എന്തും നൈറ്റ് ബസാറില്‍ വാങ്ങാന്‍ കിട്ടും. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇത് തുറക്കും.
പ്രധാന നഗരങ്ങളിലൊക്കെ നൈറ്റ് ബസാര്‍ തുടങ്ങാനാണ് രേണുക ചൗധരിയുടെ പദ്ധതി. ഒരു ടൂറിസ്റിന് വാങ്ങാന്‍ ആവശ്യമുള്ളതൊക്കെ നൈറ്റ് ബസാറില്‍ ഒരുക്കണമെന്നതാണ് മന്ത്രിയുടെ മനസ്സില്‍. ഇന്ത്യന്‍ നഗരങ്ങളില്‍ അതുവഴി സ്വൈരമായ രാത്രിജീവിതവും ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം.
സൂഫി ടൂറിസം വളര്‍ത്തുന്നതിന്റെ ഭാഗമായി ദില്ലിയില്‍ ഒരു സൂഫി ഉത്സവം നടത്തുമെന്നും രേണുക ചൗധരി അറിയിച്ചു.


Click it and Unblock the Notifications