Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനം: സത്യവാങ്മൂലം നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം ഇനി മുതല്‍ പുരുഷന്‍മാരായ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം.

1961ലെ സ്ത്രീധനനിരോധന നിയമത്തില്‍ വരുത്തിയ ഭേദഗതിയിലാണ് വിവാഹിതരായ പുരുഷജീവനക്കാര്‍ തങ്ങളുടെ വകുപ്പ് തലവന്‍മാര്‍ക്ക് സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കിയത്. സത്യവാങ്മൂലത്തില്‍ ജീവനക്കാരന്റെ അച്ഛനും ഭാര്യയും ഭാര്യയുടെ അച്ഛനും ഒപ്പ് വച്ചിരിക്കണം.

വനിതാ കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണ് സ്ത്രീധനനിരോധന നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഭേദഗതി അനുസരിച്ച് സംസ്ഥാനത്തെ മൂന്ന് മേഖലകളില്‍ സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയമിക്കും. സ്ത്രീധന ചട്ടങ്ങള്‍ ലംഘിക്കുന്നതു സംബന്ധിച്ച പരാതികള്‍ ഈ ഓഫീസര്‍മാര്‍ കൈകാര്യം ചെയ്യും. പ്രഥമദൃഷ്ട്യാ സ്ത്രീധനനിരോധനനിയമം ലംഘിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ കുറ്റക്കാരനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ വരെ കൈക്കൊള്ളാന്‍ സ്ത്രീധന നിരോധന ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കും.

പരാതികളെയും അവയിന്‍മേല്‍ സ്വീകരിച്ച നടപടികളെയും കുറിച്ച് മേഖലാ സ്ത്രീധന നിരോധന ഓഫീസര്‍മാര്‍ പ്രധാന സ്ത്രീധന നിരോധന ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് അയയ്ക്കണം. സാമൂഹിക ക്ഷേമവകുപ്പ് ഡയറക്ടര്‍ക്കാണ് പ്രധാന സ്ത്രീധന നിരോധന ഓഫീസറുടെ ചുമതല നല്‍കിയിരിക്കുന്നത്. അസിസ്റന്റ് ഡയറക്ടര്‍ തസ്കികയിലുള്ള മൂന്ന് ഓഫീസര്‍മാരാണ് മേഖലാ സ്ത്രീധന നിരോധന ഓഫീസര്‍മാരായി നിയമിതരാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+