മേയര്‍ ദിനേശ് മണി ലണ്ടനിലേക്ക്
കൊച്ചി: മേയര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചി മേയര്‍ ദിനേശ് മണി ജൂലായ് 17 ശനിയാഴ്ച ലണ്ടനിലേക്ക് പോകുന്നു. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മേയര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
2005 ജനവരിയില്‍ ലോക മേയര്‍ സമ്മേളനം കൊച്ചിയില്‍ നടക്കുകയാണ്. ഇതിന് മുന്നോടിയായുള്ളതാണ് കൊച്ചിയിലെ സമ്മേളനം. ലണ്ടനിലെ സമ്മേളനത്തില്‍ കൊച്ചിയില്‍ നടപ്പാക്കാനുദ്ദേശിയ്ക്കുന്ന ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനമുള്‍പ്പെടെയുള്ള വികസനപദ്ധതികളെക്കുറിച്ചും കൊച്ചി നഗരത്തിന്റെ വികസനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യും.
കൊച്ചിയിലെ ലോകമേയര്‍ സമ്മേളനത്തിന് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ലണ്ടനിലെ സമ്മേളനത്തില്‍ തീരുമാനിയ്ക്കും. ജൂലായ് 24നോ 25നോ ദിനേശ് മണി ലണ്ടനില്‍ നിന്നും മടങ്ങും.












Click it and Unblock the Notifications