കരുണാകരനെ ഒഴിവാക്കി
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിന്നും ഒഴിവാക്കി.
ജൂലായ് 17 വെള്ളിയാഴ്ച നടന്ന എഐസിസി പുനസംഘടനയിലാണ് കരുണാകരന് സ്ഥാനം നഷ്ടപ്പെട്ടത്. അതേ സമയം ആന്റണിയെ പ്രവര്‍ത്തകസമിതിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കരുണാകരനെ ഒഴിവാക്കിയതെന്തെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് പുതിയ തലമുറക്കാരെ ഉള്‍പ്പെടുത്താന്‍ ചിലരെ ഒഴിവാക്കേണ്ടിവന്നു എന്നായിരുന്നു അംബികാ സോണിയുടെ മറുപടി.
കേരളത്തില്‍ നിന്നുള്ള രമേശ് ചെന്നിത്തലയെ എഐസിസിയില്‍ സ്ഥിരം ക്ഷണിതാവാക്കി ഉയര്‍ത്തി. നേരത്തെ ചെന്നിത്തല ക്ഷണിതാവ് മാത്രമായിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയും രമേശിന് നല്കി.
സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യസെക്രട്ടറിയായ അഹമ്മദ് പട്ടേലിന് തന്നെയായിരിക്കും കേരളത്തിലെ കോണ്‍ഗ്രസിന്റെ ചുമതല. കേരളത്തില്‍ നിന്ന് ടോം വടക്കനേയും രഞ്ജി തോമസിനെയും എഐസിസി സെക്രട്ടറിമാരാക്കി. അഭിഷേക് സിംഗ്വി, ആനന്ദ് ശര്‍മ്മ, ജയന്തി നടരാജന്‍ എന്നിവരായിരിക്കും പാര്‍ട്ടിയുടെ വക്താക്കള്‍.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യ സിന്ധ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ 40 വയസ്സില്‍ താഴെയുള്ള ഏകവ്യക്തിയാണ് ജ്യോതിരാദിത്യ സിന്ധ്യ.












Click it and Unblock the Notifications