പുനസംഘടന ഗുണംചെയ്യില്ല: കരുണാകരന്‍
തിരുവനന്തപുരം: എഐസിസിയുടെ പുതിയ പുനസംഘടന പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. ജൂലായ് 17 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐസിസി പ്രവര്‍ത്തകസമിതിയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചുള്ള വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കരുണാകരന്‍. തന്റെ സ്ഥാനം എപ്പോഴും ജനങ്ങള്‍ക്കിടയിലാണെന്നും കരുണാകരന്‍ പറഞ്ഞു.
ആരെങ്കിലും വിചാരിച്ചാല്‍ തന്നെ ഒഴിവാക്കാന്‍ കഴിയില്ലെന്നും ഒഴിവാക്കുന്നതുവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകസമിതിയില്‍ നിന്നും ഒഴിവാക്കിയതെന്തുകൊണ്ടാണെന്ന് അറിയില്ല. ഞാന്‍ ഒറ്റയ്ക്കല്ല. ഒറ്റയാനുമല്ല. ഇപ്പോഴുള്ള കോണ്‍ഗ്രസിലെ പലരും ജനിയ്ക്കുന്നതിന് മുമ്പേ കോണ്‍ഗ്രസില്‍ എത്തിയ ആളാണ് താനെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications